19 July Thursday

ത്രിപുരയിൽ സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ കൊന്ന് കെട്ടിത്തൂക്കി: ആത്മഹത്യയാക്കി മാറ്റി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

 അഗർത്തല > ത്രിപുരയിൽ ബിജെപി ആക്രമിസംഘം സിപിഐ എം പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. സൗത്ത് ത്രിപുരയിലെ ശാന്തിർബസാർ സബ് ഡിവിഷനിലെ സിപിഐ എം പ്രവർത്തകനായിരുന്ന രാകേഷ് ദാറിനെയാണ് വെള്ളിയാഴ്ച രാത്രി ബിജെപി‐ഐപിഎഫ്ടി സംഘം കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്.

കാലുകൾ നിലത്തുമുട്ടിയ നിലയിലാണ് മൃതദേഹം മരത്തിൽ  കണ്ടെത്തിയത്. ശരീരത്തിലെ നിരവധി മുറിവുകളും പാടുകളും ഉണ്ട്. ഇത് ക്രൂരമായ മർദ്ദനത്തിലുള്ള തെളിവുകളാണ്. ശാന്തിർബസാറിൽ കടയുടമയാണ് രാകേഷ് ദാർ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം സംഘപരിവാർ പ്രവർത്തകർ കട തുറക്കാൻ അനുവദിച്ചിരുന്നില്ല. പലപ്പോഴായി കടയും വീടും ആക്രമിച്ചു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അക്രമിസംഘം  രാകേഷ് ദാറിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മരത്തിൽ കെ-ട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. കൊലപാതകത്തെ പൊലീസ് ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ചു. ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തി. 

വെള്ളിയാഴ്ച രാത്രി സിപിഐ എം ലോക്കൽ കമ്മറ്റിയംഗം ശ്രബാന്തി ദാസിനെ സംഘപരിവാർ സംഘം  വീട് കയറി അക്രമിച്ചിരുന്നു. അക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ യുവതിക്ക് സാരമായി പരിക്കേറ്റു. കേസ് എടുക്കാൻ പൊലീസ് തയ്യാറിയിട്ടില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top