24 September Monday

സ്ഥാനമാനങ്ങൾ കിട്ടാതെ എൻഡിഎയുമായി സഹകരണമില്ല, ചെങ്ങന്നൂരിൽ ഒറ്റക്ക് പ്രചാരണം: മുന്നണി വിടാനൊരുങ്ങി ബിഡിജെഎസ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ചേർത്തല> ഉറപ്പു നൽകിയ സ്ഥാനമാനങ്ങൾ നൽകാതെ സംസ്ഥാനത്ത് ഇനി എൻഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് നേതൃയോഗം തീരുമാനിച്ചു . ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേരാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട് . യോഗശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ്  തീരുമാനങ്ങൾ അറിയിച്ചത് .

ബോർഡ് കോപ്പർപറേഷൻ സ്ഥാനങ്ങൾ  കിട്ടാതെ ഇനി എൻഡിഎയുമായി സഹകരണമില്ല . താൻ എംപി സ്ഥാനം ആവശ്യപ്പെട്ടെന്ന വാർത്ത നല്‌കിയവർക്കെതിരെ  അമിത് ഷായ്ക്ക്  പരാതി നൽകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.  അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വേണ്ടി വന്നാൽ എൻഡിഎ വിടാനും ബിഡിജെഎസിനു മടിയില്ലെന്നും തുഷാർ അറിയിച്ചു .

 

പ്രധാന വാർത്തകൾ
Top