17 December Monday

ഓപ്പറേഷൻ അംബ്രല്ല : 2000 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018


കൊച്ചി
എക‌്സൈസ‌ിന്റെ നേതൃത്വത്തിൽ രണ്ട‌ുദിവസമായി ജില്ലയിൽ നടത്തിയ ഓപ്പറേഷൻ അംബ്രല്ലയിൽ 2000 കിലോ അനധികൃത പുകയിലയുൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 300 പേർക്കെതിരെ കേസെടുക്കുകയും 60,000 രൂപ പിഴ ഈടാക്കുകയുംചെയ‌്തു.
പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക‌് അഞ്ച‌ുലക്ഷം രൂപയോളം വിലവരും.

വലിയ കുടകൾക്കുതാഴെ ഉത്തരേന്ത്യൻ തൊഴിലാളികളെയും വിദ്യാർഥികളെയും ലക്ഷ്യംവച്ച് നടത്തിയിരുന്ന പാൻ കച്ചവടകേന്ദ്രങ്ങളിൽനിന്നാണ‌് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത‌്. ജില്ലയിലെ വിവിധ എക‌്സൈ‌സ‌് സിഐമാരുടെ നേതൃത്വത്തിലായിരുന്നു റെയ‌്ഡ‌്. നിരോധിത ഉൽപ്പന്നങ്ങളായ ഹാൻസ‌്, പാൻപരാഗ‌് തുടങ്ങി ഉത്തരേന്ത്യക്കാർ ഉപയോഗിക്കുന്ന വിവിധതരം ലഹരി പൊടികളും പിടിച്ചെടുത്തിട്ടുണ്ട‌്. 

ഇത്തരം പാൻവിൽപ്പനകേന്ദ്രങ്ങളിൽ കൂടുതലും വിദ്യാർഥികളാണ‌് ഉപയോക്താക്കളായി എത്തുന്നതെന്ന‌് കണ്ടെത്തിയതിനെത്തുടർന്നാണ‌് വ്യാപകപരിശോധന നടത്തിയത‌്.
 


പ്രധാന വാർത്തകൾ
Top