26 September Wednesday

ലോറൻസിന്റെ എംപി പെൻഷൻ ദുരിതാശ്വാസനിധിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കൊച്ചി
ഒരുമാസത്തെ എംപി പെൻഷൻതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകി മുതിർന്ന സിപിഐ എം നേതാവ‌് എം എം ലോറൻസ‌്. ദുരന്തകാലത്തെ രക്ഷാപ്രവർത്തകരെ ആദരിക്കാൻ സിപിഐ എം ജില്ലാകമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ‌് അദ്ദേഹം തുക കൈമാറിയത‌്. തുക മന്ത്രി എ സി മൊയ‌്തീനെ എം എം ലോറൻസ‌് നേരിട്ട‌് ഏൽപ്പിച്ചു.

ഒപ്പം സൗത്ത‌് കടവന്ത്ര ഫാമിലി വെൽഫെയർ അസോസിയേഷൻ സമാഹരിച്ച 2.51 ലക്ഷം രൂപയുടെ ചെക്ക‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി അസോസിയേഷൻ പ്രസിഡന്റ‌് പീറ്റർ മന്ത്രിയെ ഏൽപ്പിച്ചു. പാലാരിവട്ടം സുർണ്ണ വായനശാല പ്രസിഡന്റ‌്  സുധാകരൻ വായനശാല സമാഹരിച്ച 25,000 രൂപയ‌്ക്കുള്ള ഡിഡി മന്ത്രിക്കു കൈമാറി.


പ്രധാന വാർത്തകൾ
Top