21 November Wednesday

ബിഷപ്പ‌് പീഡനം ഉന്നതർക്ക‌് അറിയാമായിരുന്നുവെന്ന‌് വെളിപ്പെടുത്തൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കോട്ടയം
കന്യാസ‌്ത്രീ പീഡനത്തിന‌് ഇരയായെന്ന പരാതിയെക്കുറിച്ച‌് വത്തിക്കാൻ സ്ഥാനപതിക്കും മദർ സുപ്പീരിയറിനും അറിയാമായിരുന്നുവെന്ന‌് ഇപ്പോൾ സമരരംഗത്തുള്ള കുറവിലങ്ങാട‌് മഠത്തിലെ  അന്തേവാസി സിസ‌്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ. ചാനലിന‌് അനുവദിച്ച അഭിമുഖത്തിലാണ‌് സിസ‌്റ്റർ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത‌്.

ഇരയായ കന്യാസ‌്ത്രീ മദർ സുപ്പീരിയറിന‌് പരാതി നൽകുകയായിരുന്നു. ഈ കത്തിന‌് അവർ മറുപടിയും നൽകിയിട്ടുണ്ട‌്‌. സംസാരിച്ച‌് തീർക്കണമെന്നും പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ എങ്ങനെയാണ‌് പറഞ്ഞ‌് തീർക്കുന്നത‌്.  കന്യാസ‌്ത്രീക്ക‌് നീതി കിട്ടാനായി സമരം തുടരും. സത്യം പറയുന്നതിന്റെ പേരിൽ ജീവൻ പോയാലും പ്രശ‌്നമില്ല. സഭയുടെ തന്നെ പല വാതിലുകളും മുട്ടി. ഒന്നും തുറന്നില്ല‐ സിസ‌്റ്റർ അനുപമ പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top