Top
22
Thursday, February 2018
About UsE-Paper

ആലപ്പുഴയില്‍ അപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദേഹം, പൊലീസ് അന്വേഷണം ആരംഭിച്ചു

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > വാഹനാപകടം നടന്ന് 14 കിലോമീറ്റര്‍ അകലെ യുവാവിന്റെ മൃതദേഹം കണ്ട സംഭവത്തില്‍ ആലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
കലവൂര്‍ ഹനുമാരു വെളി സ്വദേശി സുനില്‍ കുമാറിനെയാണ് ആലപ്പുഴ കളര്‍കോടു ജംക്ഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തോട്ടപ്പള്ളി ഭാഗത്ത് അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ ലക്ഷണങ്ങള്‍ കത്തിെയെങ്കിലും ആരെയും പരുക്കേറ്റ നിലയില്‍ കണ്ടില്ല.

  എന്നാല്‍ സ്ഥലത്തു നിന്നു ഒരു തിരിച്ചറിയില്‍ കാര്‍ഡ് ലഭിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെ ആളിനെയാണ് 14 കിലോമീറ്റര്‍ അകലെ നഗ്നമായ നിലയിലാണ് കളര്‍കോട്ട് മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. പൊലീസ് സ്ഥലതെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.