22 July Sunday

ഒ കെ കുറ്റിക്കോല്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കണ്ണൂര്‍ > പ്രമുഖ നാടക നടനും ഫോക് ലോര്‍ അക്കാദമി അംഗവുമായ ഒ കെ കുറ്റിക്കോല്‍ അന്തരിച്ചു.   രൂപീകരണം മുതല്‍ കണ്ണൂര്‍ സംഘചേതനയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.   നടന്‍, സംവിധായകന്‍, മേക്കപ്പ് മാന്‍ എന്നിങ്ങനെ എല്ലാ മേഖലയിലും തിളങ്ങിയിരുന്നു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവാണ്.

സി.പി.ഐ.എം തളിപ്പറമ്പ സൌത്ത് മുന്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ സാമുഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.  ഒ കെ  കുറ്റിക്കോലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  കുറ്റിക്കോലിന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക്. മൃതദേഹം രാവിലെ 9 മണി മുതല്‍ കുറ്റിക്കോല്‍ യുവജന വായനശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും .

പ്രധാന വാർത്തകൾ
Top