18 August Saturday

സ‌്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ പരിശോധന ശക്തമാക്കി, 67 വാഹനങ്ങൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


കൊച്ചി
സ‌്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ  സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ‌് നടത്തിയ പരിശോധനയിൽ 67 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കുട്ടികളെ കുത്തിനിറച്ച‌് കൊണ്ടുപോയ 15 വാഹനങ്ങക്ക‌് പിഴയിട്ടു. ഇൻഷുറൻസ‌് ഇല്ലാത്ത സ്വകാര്യ വാഹനത്തെയും പിടികൂടി. ഇതിന്റെ ഡ്രൈവറുടെ ലൈസൻസ‌് റദ്ദാക്കാൻ നടപടിയെടുക്കുമെന്ന‌് എറണാകുളം ആർടിഒ റെജി പി വർഗീസ‌് പറഞ്ഞു.       

കുട്ടികളെ കുത്തിനിറച്ച‌ വാഹനങ്ങൾക്ക‌് 3000 മുതൽ 5000 രൂപ വരെ പിഴിയിടും. ബസിൽ ആയമാരോ ഡോർ അറ്റൻഡർമാരോ ഇല്ലാത്ത നാലുവാഹനങ്ങൾക്കും ഡോർ തുറന്ന‌ുവച്ച‌് സർവീസ‌് നടത്തിയ രണ്ട‌് വാഹനങ്ങൾക്കുമെതിരെ നടപടിയെടുത്തു. സുരക്ഷാ പരിശോധനയുടെ ഭാഗമായി പതിക്കേണ്ട സ‌്റ്റിക്കർ ഇല്ലാത്ത 27 വാഹനങ്ങളും കുടുങ്ങി. പഴയ ടയർ മാറ്റാതെ ഓടിയ ഏഴ‌് വാഹനങ്ങൾ കണ്ടെത്തി. അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, എറണാകുളം ജോയിന്റ‌് ആർടി ഓഫീസുകൾക്ക‌് കീഴിലെ സ്ഥലങ്ങളിലാണ‌് പരിശോധന നടന്നത‌്. സിറ്റി പൊലീസ‌് നഗരത്തിൽ നടത്തിയ വാഹനപരിശോധനയിൽ മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച 13 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. പരിശോധന തുടരും.

പ്രധാന വാർത്തകൾ
Top