19 October Friday

ലോക കേരളസഭയില്‍ ഇന്ന് വികസനസാധ്യതകളുടെ ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


തിരുവനന്തപുരം > കേരളത്തിന്റെ സമഗ്രപുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാന മേഖലകളായി തിരിച്ച് ശനിയാഴ്ച ലോക കേരളസഭ ചര്‍ച്ച ചെയ്യും. ധനകാര്യം, വ്യവസായം,വിവര-സാങ്കേതികവിദ്യ, നവസാങ്കേതികവിദ്യ, കൃഷിമൃഗസംരക്ഷണം, മത്സ്യബന്ധനം, പ്രവാസികളുടെ പ്രശ്നങ്ങള്‍; പ്രവാസത്തിനു മുമ്പും പ്രവാസത്തിലും ശേഷവും, സ്ത്രീകളും പ്രവാസവും, വിനോദസഞ്ചാരം, സഹകരണം, സംസ്കാരം-ഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ വിവിധ വേദിയില്‍ ചര്‍ച്ചചെയ്യും. ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപസാധ്യതകള്‍, കിഫ്ബി, പ്രവാസി ചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

* വ്യവസായമേഖലയില്‍ വ്യവസായത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും കരടുനയങ്ങള്‍, സര്‍ക്കാരിന്റെ അടിസ്ഥാന സമീപനം, വിജയകഥകള്‍, മാതൃകകള്‍, പ്രവാസികള്‍ക്കുള്ള നിക്ഷേപസംരംഭ സാധ്യതകള്‍, പ്രവാസികളുടെ നിര്‍ദേശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കുന്ന നവലോകക്രമം എന്നിവ ഉള്‍പ്പെടുന്നു.
* കൃഷി, മൃഗസംരക്ഷണമേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍, വിജയമാതൃകകള്‍, നിക്ഷേപസാധ്യതകള്‍, പ്രവാസികളുടെ പ്രതീക്ഷകള്‍, ആവശ്യങ്ങള്‍, പരിസ്ഥിതി, ജലസംരക്ഷണം തുടങ്ങിയവ ചര്‍ച്ചചെയ്യും.
* പ്രവാസികളുടെ പ്രശ്നങ്ങള്‍ വിഷയത്തില്‍ റിക്രൂട്ട്മെന്റ് പ്രക്രിയ, കബളിപ്പിക്കലുകള്‍, നൈപുണ്യപരിശീലനം, യാത്രയിലെ അധികച്ചെലവ്, ചൂഷണം തുടങ്ങിയവ ഉള്‍പ്പെടുന്നു.
* സ്ത്രീകളും പ്രവാസവും എന്ന മേഖലയില്‍ വീട്ടുജോലിയും മറ്റ് തൊഴില്‍തുറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ലൈംഗികചൂഷണം, പ്രവാസികളുടെ കുടുംബം, സ്ത്രീകളും യാത്രയും സ്വാതന്ത്യ്രവും തുടങ്ങിയവ ഉള്‍പ്പെടുന്നു.
* പ്രവാസത്തിനുശേഷമുള്ള പ്രവാസികളുടെ പ്രശ്നങ്ങളില്‍ പുനരധിവാസം, സാമൂഹ്യക്ഷേമം, സംരക്ഷണം, നോര്‍ക്ക സ്കീമുകള്‍, ഇതര സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
* വിനോദസഞ്ചാര സഹകരണമേഖലയില്‍ പ്രവാസി സംഘങ്ങള്‍, മറ്റ് സഹകരണസ്ഥാപനങ്ങള്‍, വിനോദസഞ്ചാര രംഗത്തെ സാധ്യതകള്‍, പ്രവാസികള്‍ കേരളത്തിന്റെ പ്രചാരകര്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും.
* സംസ്കാരം, ഭാഷ വിഷയങ്ങളില്‍ കേരളത്തിനുപുറത്തുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, അവ കേരളത്തിനു നല്‍കുന്ന അവസരങ്ങള്‍, ഭാഷാപഠനം തുടങ്ങിയവ ഉള്‍പ്പെടുന്നു.
* വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ കമ്പോളവും വിദ്യാഭ്യാസവും, നൈപുണ്യപരിശീലനം, പ്രവാസികളുടെ അനുഭവപരിചയവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിനുവേണ്ടി പ്രവാസികള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
* ആരോഗ്യമേഖലയില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും, ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുടിയേറ്റം, കേരളീയര്‍ പുറംലോകത്ത് നടത്തുന്ന ആരോഗ്യസ്ഥാപനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top