11 December Tuesday

ബിജെപി പ്രവര്‍ത്തകന്‍ സൂക്ഷിച്ച ബോംബ് പൊട്ടി വീട് തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

പെരുമ്പാവൂര്‍ > ബിജെപി പ്രവര്‍ത്തകന്‍ നിര്‍മിച്ച് സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. ആളപായമില്ല. രായമംഗലം പഞ്ചായത്തിലെ തായ്ക്കരചിറയില്‍ കല്ലോത്തുമോളം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ശനിയാഴ്ച പകല്‍ 12 ഓടെയാണ് ബോംബ് പൊട്ടിത്തെറിച്ചത.് സ്ഫോടന ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഓടുകള്‍ പൊട്ടിച്ചിതറി. ഈ സമയം ഉണ്ണികൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയും കുട്ടിയും അമ്മയും വീടിന്റെ മറ്റൊരുവശത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൊലീസ് കേസെടുത്തു.

ഉണ്ണികൃഷ്ണന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. അടുക്കളയിലുണ്ടായിരുന്ന സ്ഫോടനാവശിഷ്ടങ്ങള്‍ തൂത്തുവാരി വീടിന്റെ മുറ്റത്തും സമീപത്തുള്ള പറമ്പിലും കളയാന്‍ ശ്രമിച്ചു. കുറുപ്പംപടി പൊലീസെത്തി ഉണ്ണികൃഷ്ണനെ (39) കസ്റ്റഡിയിലെടുത്തു. വീടിനകത്ത് രഹസ്യമായി സൂക്ഷിച്ച ലൈസന്‍സില്ലാത്ത നാടന്‍തോക്കും പൊലീസ് പിടിച്ചെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിള്‍ ശേഖരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top