14 November Wednesday

അധ്യാപകന്റെ മാനസിക പീഡനം നിഫ്റ്റ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


തളിപ്പറമ്പ്
അധ്യാപകന്റെ മാനസിക പീഡനംമൂലം നിഫ്റ്റ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ മാങ്ങാട്ടുപറമ്പിലെ ടെക്‌സ്‌റ്റൈൽ ഡിസൈൻ മൂന്നാം വർഷ വിദ്യാർഥിനി മലപ്പുറം കോട്ടക്കൽ സ്വദേശിനി ഇ അർച്ചന (21)യാണ് അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ധർമശാലയിലെ ഒരു വീട്ടിൽ പേയിങ‌് ഗസ്റ്റായി താമസിക്കുന്ന അർച്ചന ശനിയാഴ്ച ഉച്ചയ‌്ക്കാണ് ആത്മഹത്യക്ക‌് ശ്രമിച്ചത‌്. ശനിയാഴ്ച  ക്ലാസ് ഉണ്ടായിരുന്നില്ല. വിദ്യാർഥികളാണ് അബോധാവസ്ഥയിലായ പെൺകുട്ടിയെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടി അപകടനില തരണംചെയ‌്തു.

  നിഫ്റ്റിലെ ഡിപ്പാർട്ട്‌മെന്റ് തലവനായ ചെന്നൈ സ്വദേശി സെന്തിൽകുമാർ വെങ്കട്ടലുവിന്റെ  മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹ്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഈ അധ്യാപകനെപ്പറ്റി നിരവധി വിദ്യാർഥികൾ പരാതി പറഞ്ഞു.

ടെക്‌സ്‌റ്റൈൽ ഡിസൈൻ മൂന്നാംവർഷ ക്ലാസിലെ 28 കുട്ടികളിൽ 18 പേരെ രണ്ടാഴ്ചയായി ഈ അധ്യാപകൻ കാരണങ്ങളില്ലാതെ പുറത്താക്കിയിരിക്കുകയാണ്.   അധ്യാപകരുടെ തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ കരുതിക്കുട്ടി പരാജയപ്പെടുത്തുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഓരോ വർഷവും ലക്ഷങ്ങൾ മുടക്കി പഠനം നടത്തുന്ന വിദ്യാർഥികളിൽ പലരും ഇദ്ദേഹത്തിന്റെ ക്ലാസിൽ മാനസിക പീഡനം അനുഭവിക്കുകയാണ്.

  എസ്‌ഐ  കെ കെ പ്രശോഭ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ  മൊഴിയെടുത്തു. സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി മുകുന്ദൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള, വൈസ് ചെയർമാൻ കെ ഷാജു, ഡിവൈഎഫ്‌ഐ ഏരിയാ നേതാക്കൾ എന്നിവർ ആശുപത്രിയിലെത്തി.

പ്രധാന വാർത്തകൾ
Top