Top
17
Sunday, December 2017
About UsE-Paper

നടിക്കെതിരെ മോശം പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി>കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വനിത കമ്മീഷന്‍ കേസെടുക്കും. കേസെടുക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്പീക്കറുടെ അനുമതിയോടെ പി സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തും.

പത്രസമ്മേളനങ്ങളിലും,ചാനല്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും എംഎല്‍എ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സ്ത്രീത്വത്തിന് പരുക്കേല്‍പ്പിക്കുന്നതാണെന്നാണ് വനിത കമ്മീഷന്റെ വിലയിരുത്തല്‍. വനിത കമ്മീഷന്‍ സ്വമേധയെ ആണ് പിസി ജേര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരവധിതവണ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് ഉന്നയിച്ചിരുന്നു.