19 September Wednesday

അഴിമതി ആരോപണം അടിസ്ഥാന രഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


ചാരുംമൂട്
താമരക്കുളം പഞ്ചായത്തിൽ വികലാംഗർക്കുള്ള പെട്ടിക്കട വിതരണത്തിൽ അഴിമതിയുണ്ടെന്ന പ്രചാരണം രാഷ‌്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്റ് വി ഗീത അറിയിച്ചു. 25,000 രൂപ വീതം ചെലവഴിച്ച് നാല് പേർക്കാണ്   പെട്ടിക്കട അനുവദിച്ചത‌്. പെട്ടിക്കടകളുടെ നിർമാണത്തിൽ മേൽക്കൂര, പെയിന്റിങ‌്, നെയിംബോർഡ് ജോലികൾ ബാക്കിയാണ‌്. ഈ അവസ്ഥയിൽ കരാറുകാരൻ പഞ്ചായത്ത് ഓഫീസിലെത്തിച്ച പെട്ടിക്കടകൾ വീണ്ടും വാഹനം വിളിച്ചുകൊണ്ടു പോകുമ്പോൾ ഗുണഭോക്താക്കൾക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ പഞ്ചായത്തംഗങ്ങളുടെ കൂടി അഭിപ്രായപ്രകാരം ഇവരുടെ വീടുകളിൽ താൽക്കാലികമായി ഇറക്കുകയായിരുന്നു. ശേഷിക്കുന്ന ജോലി പൂർത്തീകരിച്ച് ഗുണനിലവാര പരിശോധനകഴിഞ്ഞേ പെട്ടിക്കട കൈമാറുകയുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു. ഗുണഭോക്താക്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ‌്. വസ‌്തുതകൾ മനസിലാക്കാതെയാണ‌് ചിലർ  അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും പ്രസിഡന്റ‌് പറഞ്ഞു.   2018‐ 19 വർഷം 13 പേർക്കുകൂടി പെട്ടിക്കടകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും അംഗീകാരമായിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top