17 October Wednesday

പത്താം ക്ലാസ്‌ വിദ്യാർഥികൾക്കായി ‘‘മിഷൻ പ്രാപ്പൊയിൽ 100%’’; പൊതുവിദ്യാലയത്തിന് താങ്ങായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

കണ്ണൂർ > പൊതുവിദ്യാലയത്തിലേക്ക് കുട്ടികളുടെ തള്ളിക്കയറ്റം ഉണ്ടാകുമ്പോൾ വിദ്യാലയത്തിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ  പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എസ്‌എസ്‌എൽസി കുട്ടികൾക്ക് ഒരു വർഷം നീളുന്ന പ്രത്യേക  പരിശീലന ക്ലാസ്സ്‌ നൽകിക്കൊണ്ട് ഡിവൈഎഫ്‌ഐ പ്രാപ്പൊയിൽ ടൗൺ യൂണിറ്റ് ആണ് 'മിഷൻ പ്രാപ്പൊയിൽ 100%' എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ. ഒരു കളിസ്ഥലം പോലും ഇല്ലാഞ്ഞിട്ടും കഴിഞ്ഞ തവണ ഉൾപ്പെടെ  കണ്ണൂർ റവന്യൂ ജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനവും പയ്യന്നൂർ ഉപജില്ലാ കായിക മേളയിൽ ഒന്നാം സ്ഥാനവും ഈ സ്കൂൾ നേടിയെടുത്തിട്ടുണ്ട്.

പ്ലസ്ടു പരീക്ഷയിൽ പത്തോളം കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും അ+ ഉം 92% വിജയവും നേടാൻ സാധിച്ചു. എന്നാൽ ടടഘഇ പരീക്ഷയിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന 100% വിജയം കഴിഞ്ഞ 12 വർഷമായി നഷ്ടപ്പെടുകയാണ് ഉണ്ടായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ ട്യൂഷനോ മറ്റോ ലഭ്യമാക്കാനുള്ള സാഹചര്യമില്ല. ഇത്‌ കണക്കിലെടുത്താണ് ഡിവൈഎഫ്‌ഐ പ്രാപ്പൊയിൽ ടൗൺ യൂണിറ്റ് മാതൃകാപരമായ ഈ പ്രവർത്തനം ഏറ്റെടുത്തത്. ക്ലാസ്സിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.

പ്രധാന വാർത്തകൾ
Top