Top
18
Saturday, November 2017
About UsE-Paper

തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മംഗളം ഖേദം പ്രകടിപ്പിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എന്‍ മോഹനന്റെ മകള്‍ ചാന്ദ്നിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വാസ്തവവിരുദ്ധമായ വാര്‍ത്ത നല്‍കിയ മംഗളം ദിനപത്രം ഖേദം പ്രകടിപ്പിച്ചു. വിവാഹസല്‍ക്കാരം സ്റ്റാര്‍ ഹോട്ടലിലായിരുന്നുവെന്നും സല്‍ക്കാരത്തോടൊപ്പം മദ്യം വിളമ്പിയെന്നുമാണ് പത്രം വാര്‍ത്ത ചമച്ചത്. ഇതിനെതിരെ ചാന്ദ്നിയുടെ വരന്റെ അച്ഛനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഷാജി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പത്രം ഖേദം പ്രകടിപ്പിച്ചത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിന്റെ സ്റ്റേഡിയത്തിലായിരുന്നു വിവാഹം. മുഖ്യമന്ത്രിയടക്കം പൊതുരംഗത്തെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് വരന്റെ കുടുംബം നടത്തിയ വിവാഹസല്‍ക്കാരമാണ് ആര്‍ഭാടമെന്ന നിലയില്‍ വ്യാഖ്യാനിച്ചത്. എന്നാല്‍, മരടിലെ ക്രൌണ്‍ പ്ളാസയുടെ പുറത്തുള്ള പന്തലിലായിരുന്നു സല്‍ക്കാരം. ഇവിടേയ്ക്ക് മഴ നനഞ്ഞാണ് അതിഥികള്‍ എത്തിയത്. നക്ഷത്രഹോട്ടല്‍ കാണാനെത്തിയ സാധാരണക്കാര്‍ക്ക് നിരാശയാകും ഉണ്ടായിരിക്കുകയെന്ന് 'വിവാഹം വാര്‍ത്തയാകാം; വാര്‍ത്ത ആര്‍ഭാടമാകരുത് ' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോളും വ്യക്തമാക്കിയിരുന്നു.

പൊതുമണ്ഡലത്തെയും പൊതുപ്രവര്‍ത്തകരെയും മലിനപ്പെടുത്തുന്ന വാര്‍ത്താ പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ വാര്‍ത്തയും മംഗളം നല്‍കിയത്. കൊലപാതകക്കേസില്‍ എതിരായ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന സ്ത്രീയുടെ പരാതിയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മംഗളത്തിന് നടപടിയെടുക്കേണ്ടിവന്നിരുന്നു.

Related News

കൂടുതൽ വാർത്തകൾ »