16 October Tuesday

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്‌ജിമാര്‍; കൊളീജിയം ശുപാര്‍ശ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കൊച്ചി > കേരള ഹൈക്കോടതി ജഡ്‌ജിമാരായി അഞ്ച് പേരെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തു. അഭിഭാഷകരായ വി ജി അരുണ്‍, എന്‍ നാഗരേഷ്, പി വി കുഞ്ഞികൃഷ്‌ണന്‍ എന്നിവരെയും  ജില്ലാ ജഡ്‌ജിമാരായ ടി വി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരെയുമാണ് ഹൈക്കോടതി ജഡ്‌ജിമാരായി കൊളീജിയം ശുപാര്‍ശ ചെ‌യ്‌തത്.

സുപ്രീംകോടതി ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിരടങ്ങിയ കൊളീജിയമാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top