18 August Saturday

കേന്ദ്രസർക്കാരിനെതിരെ പോരാട്ടത്തിനിറങ്ങണമെന്ന‌് ബിഎംഎസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


കൊച്ചി
സ്ഥിരം തൊഴിൽ ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബിഎംഎസ‌് അഖിലേന്ത്യാ പ്രവർത്തക സമിതി യോഗത്തിൽ പ്രമേയം. സംഘടിതമേഖലയിൽ വർധിച്ചുവരുന്ന കരാർ തൊഴിലും പാർശ്വവൽക്കരിക്കപ്പെട്ട അസംഘടിത തൊഴിൽ മേഖലയും രാജ്യത്ത്  അസ്വസ്ഥത സൃഷ‌്ടിക്കുകയാണെന്ന‌് പ്രമേയത്തിൽ പറയുന്നു.  തൊഴിലാളികൾ കടുത്ത ചൂഷണമാണ‌് നേരിടേണ്ടി വരുന്നത‌്. ഇതിനെതിരെ പോരാട്ടത്തിന‌് സജ്ജമാകണമെന്ന‌് യോഗം ആഹ്വാനം ചെയ‌്തു.

എളമക്കര ഭാസ‌്കരീയം കൺവൻഷൻ സെന്ററിൽ ചേർന്ന പ്രവർത്തക സമിതി യോഗം ബിഎംഎസ് ദേശീയാധ്യക്ഷൻ അഡ്വ. സി കെ സജിനാരായണൻ  ഉദ്ഘാടനം ചെയ്തു. 

ചൂഷണാധിഷ്ഠിതമായ ആഗോള മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമായാണ് 90കളിൽ ആരംഭിച്ച സാമ്പത്തിക പരിഷ്കരണനടപടികളിൽ കരാർവൽക്കരണവും ഉൾപ്പെടുത്തിയത‌്. ഇത‌് തുടർന്നാൽ  10 വർഷത്തിനുള്ളിൽ രാജ്യത്ത് സ്ഥിരംതൊഴിൽ  അപ്രസക‌്തമാകും. സ്ഥിരം തൊഴിലാളികൾക്ക്  ശമ്പളവും അനുകൂല്യവും നിഷേധിച്ചും സേവന വ്യവസ്ഥകൾ ഇല്ലാതാക്കിയും  കടുത്ത തൊഴിലാളി ചൂഷണമാണ് കരാർ മേഖലയിൽ നടക്കുന്നതെന്ന‌് അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top