15 November Thursday

ആശുപത്രികൾക്കെതിരെ നടപടി താൽക്കാലികമായി വിലക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


കൊച്ചി
നേഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രികൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി വിലക്കി. കേരള പ്രൈവറ്റ് മാനേജ്‌മെന്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
മിനിമം വേതനം നിശ്ചയിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്താണ് ഹർജി. ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.

പ്രധാന വാർത്തകൾ
Top