ad
Deshabhimani

വി എസിനു മുന്നില്‍ വിങ്ങിപ്പൊട്ടി അച്ഛനമ്മമാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2017, 08:10 PM | 0 min read



പാലക്കാട് > ' എന്റെ മക്കള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഉണ്ടാകരുത് സാറേ...' വാളയാര്‍ അട്ടപ്പള്ളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവതിയും സംസ്ഥാന ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വി എസിനു മുന്നില്‍ വിങ്ങിപ്പൊട്ടി. വെള്ളിയാഴ്ച പകല്‍ 11നാണ് മരിച്ച കുട്ടികളുടെ വീട്ടില്‍ വി എസ് എത്തിയത്. കൂലിപ്പണിക്കുപോയി തിരിച്ചുവന്നപ്പോള്‍ മക്കളുടെ ജീവനില്ലാത്ത ശരീരമാണ് കണ്ടതെന്ന് ആ അമ്മയും അച്ഛനും വി എസിനോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇരിക്കാന്‍ വീടില്ല. മക്കളെ  നഷ്ടപ്പെടുത്തിയ ഒരാളേയും വെറുതെ വിടരുതെന്ന് അവര്‍ ഉള്ളുരുകി പറഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും വേദനയില്‍ ആശ്വാസം ചൊരിഞ്ഞാണ് വി എസ്  മടങ്ങിയത്.

  വാളയാര്‍ അട്ടപ്പള്ളത്ത് ഷാജി-ഭാഗ്യവതി ദമ്പതികളുടെ മക്കളായ ഏഴാംക്ളാസുകാരിയെ ജനുവരി 13നും നാലാംക്ളാസുകാരിയെ മാര്‍ച്ച് നാലിനുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൂത്ത കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ലൈംഗികപീഡനം നടന്നിട്ടുണ്ടെന്ന സാക്ഷിമൊഴികളും അമ്മയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥന്‍ കാര്യമാക്കിയില്ലെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായും പരാതി ഉണ്ടായിരുന്നു.
കഞ്ചിക്കോട് ശിവജി നഗറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ആശ (20)എന്ന പെണ്‍കുട്ടിയുടെ വീടും വി എസ് സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് എസ് കെ അനന്തകൃഷ്ണനാണ് പ്രതിയെ സഹായിക്കുന്നതെന്ന്  ആശയുടെ അച്ഛന്‍ ആറുമുഖനും അമ്മ സുമതിയും വിഎസിനോട് പറഞ്ഞു.  അനന്തകൃഷ്ണനും സൃഹൃത്ത് സുകുമാരനും വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നിന് രാത്രി കഞ്ചിക്കോട് ശിവജി നഗറിലെ രതീഷ് (24)വീട്ടില്‍ അതിക്രമിച്ചു കയറി ആശയെ ആക്രമിച്ചിരുന്നു. അപമാനഭാരത്താല്‍ ആശ വിഷം കഴിച്ചു. ആശുപത്രിയില്‍  എത്തിച്ച ആശയെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ഞായറാഴ്ച ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ്  മരിച്ചത്.  രതീഷിനെ ശനിയാഴ്ച  വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home