ad
Deshabhimani

'നമ്മള്‍ ഒന്നിച്ചിരിക്കും' പ്രതിരോധ കൂട്ടായ്മ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 10, 2017, 04:00 PM | 0 min read


ആലപ്പുഴ > സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ക്കും. ഞായറാഴ്ച വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചില്‍ 'നമ്മള്‍ ഒന്നിച്ചിരിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാവരും ഒന്നിച്ചിരുന്ന് പ്രതിരോധം തീര്‍ക്കും.

സദാചാര ഗുണ്ടകളുടെ നേതൃത്വത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ആക്രമണം വ്യാപിപ്പിക്കുകയാണ്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കുനേരെ വ്യാപകമായ ആക്രമണമാണ് നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്.

നാടിനെ മലീമസമാക്കുന്ന സദാചാര പൊലീസിനെതിരെ സംഘടിപ്പിക്കുന്ന പ്രതിരോധ കൂട്ടായ്മയില്‍ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും പങ്കെടുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലിയും സെക്രട്ടറി അഡ്വ. മനു സി പുളിക്കലും അഭ്യര്‍ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home