ad
Deshabhimani

ഹരിവരാസനം പുരസ്കാരം ഗംഗൈ അമരന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2017, 07:30 PM | 0 min read


തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം സംഗീതജ്ഞന്‍ ഗംഗൈ അമരന്. മതസൌഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് സമ്മാനിക്കുന്നത്. മകരവിളക്കുദിവസമായ 14ന് രാവിലെ 10ന് ശബരിമലയില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്കാരം സമ്മാനിക്കും.

ശബരിമല മാസ്റ്റര്‍പ്ളാന്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍, ദേവസ്വംവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ദേവസ്വം കമീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.

1947 ഡിസംബര്‍ എട്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയല്‍ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരന്‍ എന്ന അമര്‍സിങ് സംഗീതജ്ഞന്‍ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തില്‍തന്നെ സംഗീതത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സില്‍ ചെന്നൈയിലെത്തി ഗിത്താറിസ്റ്റായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ എം എസ് വിശ്വനാഥന്‍, രാമമൂര്‍ത്തി, കെ വി മഹാദേവന്‍, കുന്നക്കുടി വൈദ്യനാഥന്‍, വി കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പവും മറ്റു പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

ഗംഗൈ അമരനും സഹോദരങ്ങളായ ആര്‍ ഡി ഭാസ്കറും പവലാര്‍ വരദരാജനുമായിരുന്നു ഇശൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിനുപിന്നിലെ ശക്തിസ്രോതസ്സുകള്‍. ഗായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സജീവസാന്നിധ്യമാണ് ഗംഗൈ അമരന്‍. മൂവായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി നൂറ്റെണ്‍പതിലേറെ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home