Top
20
Monday, November 2017
About UsE-Paper

കായലില്‍ ചാക്കില്‍ക്കെട്ടിയ മൃതദേഹം അന്വേഷണം ഊര്‍ജിതമാക്കി

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

തൃപ്പൂണിത്തുറ > നെട്ടൂരില്‍ കായലില്‍ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍  കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്തുനിന്ന് കാണാതായ ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹത്തിന്  168 സെ. മീ. ഉയരമുണ്ട്.  മഞ്ഞ പൂക്കളോടുകൂടിയ കടുംനീല ഷര്‍ട്ടും വെള്ളമുണ്ടും ഇലാസ്റ്റിക് ബെല്‍റ്റുമായിരുന്നു വേഷമെന്ന് പൊലീസ് വെളിപ്പെടുത്തി. ഷര്‍ട്ടില്‍ ആരോണ്‍ ജേക്കബ് എന്ന കമ്പനി മുദ്രയുണ്ട്. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പൊലീസ് അറിയിപ്പുനല്‍കി.

  പഴയ മതില്‍ പൊളിച്ച കോണ്‍ക്രീറ്റ് കട്ടകളാണ് മൃതദേഹം അടക്കംചെയ്ത ചാക്ക് പൊങ്ങിവരാതിരിക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ പിന്നിലേക്കു കെട്ടി, വായില്‍ തുണിതിരുകി പ്ളാസ്റ്റര്‍ ഒട്ടിച്ചശേഷം കൊല നടത്തിയതാണെന്നാണ് നിഗമനം. പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്. ശരീരത്തില്‍ മറ്റു മാരക മുറിവുകളൊന്നും കണ്ടെത്താനായില്ല. സിറ്റി പൊലീസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ സൌത്ത് സിഐ, തൃപ്പൂണിത്തുറ സിഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.