Top
20
Monday, November 2017
About UsE-Paper

ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും എതിരെ ക്രിമിനല്‍ കേസ്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ടീം സോളാറിനെ സഹായിക്കാന്‍ ഇടപെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും എതിരെയും മുഖ്യമന്ത്രിയെ ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍നിന്ന് ഒഴിവാക്കുന്നതിന് ഇടപെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ക്രിമിനല്‍ നടപടി സംഹിത, അഴിമതി നിരോധന നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവപ്രകാരമുള്ള കേസ് വരും. മുഖ്യമന്ത്രിയെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിന് സംശയാസ്പദമായ രീതിയില്‍ ഇടപെട്ട പ്രത്യേക അന്വേഷണസംഘത്തിനെതിരെ ക്രിമിനല്‍ നടപടി സംഹിത, ഇന്ത്യന്‍ ശിക്ഷാനിയമം, മറ്റു ബാധകമായ നിയമങ്ങള്‍പ്രകാരം കേസെടുക്കും.

സരിതയുടെ ക്രിമിനല്‍ കേസുകള്‍ രാജിയാക്കാന്‍ ഇടപെട്ട എംഎല്‍എമാര്‍, മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇടപെട്ട തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കേസ് വരും. 2013 ജൂലൈ 19ലെ സരിതയുടെ കത്തില്‍ സൂചിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ ശിക്ഷാനിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവപ്രകാരം കേസ് വരും. കേരള പൊലീസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി അജിത്തിനെതിരെ വകുപ്പുതല നടപടിയും ക്രിമിനല്‍ നടപടി സംഹിത, ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി നിരോധന നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവപ്രകാരം കേസും വരും.

ആനുകൂല്യം നല്‍കുന്നതിന് സരിതയില്‍നിന്ന് ലൈംഗിക സംതൃപ്തി ഉള്‍പ്പെടെ നേടിയത് അഴിമതിയായി കമീഷന്‍ കണക്കാക്കിയ സാഹചര്യത്തില്‍ അവരുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസ് വരും. പുതിയ പരാതിയുണ്ടെങ്കിലോ രേഖകളോ തെളിവുകളോ ഉണ്ടെങ്കിലോ അവകൂടി പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ വരാന്‍ ഇതിടയാക്കും. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലെ പത്താംഭാഗത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾ »