13 November Tuesday

75‐ാം ജന്മദിനം ആഘോഷിച്ച‌് കേശവപിള്ളസ്മാരക വായനശാല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

പെരുമ്പാവൂർ
വളയൻചിറങ്ങര വി എൻ  കേശവപിള്ളസ്മാരക വായനശാല 75‐ാം ജന്മദിനം ആഘോഷിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾക്ക് അനുമോദനം, വായനശാലയിലെ മികച്ച വായനക്കാർക്കുള്ള എൻഡോവ്‌മെന്റ‌് വിതരണം, ശുചിത്വമിഷൻ അവാർഡ് കരസ്ഥമാക്കിയ വളയൻചിറങ്ങര അങ്കണവാടിക്കുള്ള അനുമോദനം എന്നിവ നടന്നു. ടെൽക് ചെയർമാൻ എൻ സി  മോഹനൻ സമ്മേളനം ഉദ്ഘാടനംചെയ്തു.
എം കെ മദനമോഹനൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, അമ്പിളി ഷാജീവ്,  മിത മനോജ്, വളയൻചിറങ്ങര എച്ച്എസ്എസ് പ്രിൻസിപ്പൽ ജി കല, ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ, കെ കെ ഗോപാലകൃഷ്ണൻ, എൻ എൻ  വിനോദ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top