17 December Monday

അരലക്ഷം തൊഴിലാളികളെ പങ്കെടുപ്പിക്കും: കാഷ്യൂ സെന്റർ

സ്വന്തം ലേഖകൻUpdated: Sunday Dec 9, 2018

കൊല്ലം > 2019 ജനുവരി ഒന്നിന് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന‌് ആവശ്യപ്പെട്ട‌് തിരുവനന്തപുരം മുതൽ കാസർകോ‌ട‌്‌വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ 50,000 കശുവണ്ടിത്തൊഴിലാളികളെ  പങ്കെടുപ്പിക്കുവാൻ കാഷ്യൂ വർക്കേഴ്സ് സെന്റർ സിഐടിയു തീരുമാനിച്ചു.
പ്രസിഡന്റ് കെ രാജഗോപാൽ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി കരിങ്ങന്നൂർ മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. എസ് സുദേവൻ, ബി തുളസീധരക്കുറുപ്പ്,  എസ് ജയമോഹൻ, എം ശിവശങ്കരപ്പിള്ള, പി ആർ വസന്തൻ, കെ തുളസീധരൻ, മുരളി മടന്തകോട്, അഡ്വ. കെ രാജു, ബീമാബീവി, ബി സുജീന്ദ്രൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top