ad
Deshabhimani

മണ്ണില്ലാ നടീല്‍ മിശ്രിതത്തിന് ആവശ്യക്കാരേറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2017, 08:00 PM | 0 min read

കൊച്ചി > മണ്ണിനു പകരമായി ഉപയോഗിക്കാവുന്ന മണ്ണില്ലാ നടീല്‍ മിശ്രിതം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍പേര്‍ രംഗത്ത്. മിശ്രിതം വിപണിയിലെത്തിക്കുന്നതിന് സ്വയംസംരംഭകരാകാന്‍ തയ്യാറായി മുന്നോട്ടുവന്നവര്‍ക്ക് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം (കെവികെ) സാങ്കേതികവിദ്യ കൈമാറി. 
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കെവികെ മാസങ്ങള്‍ക്കുമുമ്പ് വികസിപ്പിച്ച മിശ്രിതം ഏറെ പ്രചാരം നേടിയിരുന്നു.

പഞ്ചസാര മില്ലുകളില്‍നിന്ന് പുറന്തള്ളുന്ന പ്രസ്മഡ് എന്ന ഉപോല്‍പ്പന്നം കമ്പോസ്റ്റ് ചെയ്താണ് മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന മിശ്രിതം നിര്‍മിക്കുന്നത്. അഞ്ചു കിലോ പ്രസ്മഡ്, 2.5 കിലോ ചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോര്‍, ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷക സമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്.

താല്‍പ്പര്യമുള്ളവര്‍ക്ക്  മിശ്രിതം ഉല്‍പ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും പരിശീലനവും തുടര്‍ന്നും നല്‍കുമെന്ന് കെവികെ മേധാവി ഡോ.  ഷിനോജ് സുബ്രഹ്മണ്യന്‍ അറിയിച്ചു. 8281757450 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home