24 September Monday

പ്രളയദുരിതം; സിപിഐ എം നേതൃത്വത്തിൽ സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കാലടി
പ്രളയദുരന്തം വിതച്ച കാലടി ഏരിയയിലെ ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, മലയാറ്റൂർ, നീലീശ്വരം എന്നീ പഞ്ചായത്തുകളിൽ പാർടി സർവേ ആരംഭിച്ചു. ഏരിയയിൽ  ശനി, ഞായർ ദിവസങ്ങളിലായി സർവേ പൂർത്തിയാക്കും.  സിപിഐ എം എറണാകുളം ജിലവോ കമ്മിറ്റിയംഗം ടി കെ വത്സൻ, പള്ളുരുത്തി ഏരിയ സെക്രട്ടറി  പി എ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ ഇടക്കൊച്ചി, ചെല്ലാനം, പള്ളുരുത്തി ഏരിയകളിലെ 160 പാർടി പ്രവർത്തകരുടെ നേതൃത്വത്തിലാണ് കാലടി പഞ്ചായത്തിൽ സർവേ നടത്തുന്നത്.

  ശ്രീമൂലനഗരത്തിൽ ജില്ലാ കമ്മിറ്റി അംഗം എം ജെ ജേക്കബ്, ഏരിയ സെക്രട്ടറി സി കെ സലിംകുമാർ, കാഞ്ഞൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ മോഹൻ, ജില്ലാ കമ്മിറ്റി അംഗം ടി കെ വത്സൻ, ടി ഐ ശശി, ലോക്കൽ സെക്രട്ടറി കെ ബി ബിനോയ് എന്നിവരും കാലടി ഏരിയായിൽ ജില്ലാ കമ്മിറ്റിയംഗം കെ എ ചാക്കോച്ചൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസി, ഏരിയ കമ്മിറ്റിയംഗം പി എൻ അനിൽകുമാർ, കാലടി ലോക്കൽ  സെക്രട്ടറി എം കെ വിജയൻ മറ്റൂരിൽ ഏരിയ കമ്മിറ്റിയംഗം എം ടി വർഗീസ്, എം കെ കുഞ്ചു, ലോക്കൽ സെക്രട്ടറി പികെ കുഞ്ഞപ്പൻ എന്നിവരുംനേതൃത്വം നൽകും.   മലയാറ്റൂരിൽ കെ കെ പ്രഭ, കെ കെ വത്സൻ, ജി ഉദയകുമാർ, ടി എസ് ബോസ്, അയ്യമ്പുഴയിൽ കെ ജെ ജോയ‌് എന്നിവർ നേതൃത്വം നൽകും.

നെടുമ്പാശേരി
പ്രളയദുരന്തത്തിൽപ്പെട്ടവർക്ക‌് സാന്ത്വനവുമായി സിപിഐ എം പ്രവർത്തകർ വീടുകൾ സന്ദർശിച്ചു.  നാശനഷ്ടങ്ങൾ പ്രവർത്തകർ രേഖപ്പെടുത്തി. ചെങ്ങമനാട് പഞ്ചായത്തിലെ പുതുവാശേരിയിൽ പാർടി ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ ഉണ്ണികൃഷ്ണൻ സന്ദർശനത്തിനു നേതൃത്വം  നൽകി. പാറക്കടവ് പഞ്ചായത്തിലെ കുന്നപിള്ളിശേരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം പി പത്രോസും,കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് കുന്നുകരയിലും, നെടുമ്പാശേരി ഏരിയ സെക്രട്ടറി ഇ പി സെബാസ്റ്റ്യൻ അയിരൂരിലും നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
Top