ad
Deshabhimani

ആദ്യ സംസ്കൃത 3ഡി സിനിമ ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2017, 07:15 PM | 0 min read

കൊച്ചി > ലോകത്തിലെ ആദ്യ ത്രിമാന സംസ്കൃത ചലച്ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2000 കൊല്ലം പഴക്കമുള്ള സംസ്കൃത പ്രാചീന കലാരൂപമായ കൂടിയാട്ടവുമായി ബന്ധപ്പെട്ട ഒരു കുടുംബകഥയാണ് 'അനുരക്തി'’എന്ന് പേരിട്ടിരിക്കുന്ന  ചലച്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കും. 

ഹാപ്പി ട്യൂണ്‍സ് മീഡിയയുടെ ബാനറില്‍ പി കെ അശോകനും പി കെ വിജിത്തും ചേര്‍ന്ന് നിര്‍മിച്ച ചിത്രം പി കെ അശോകനാണ് സംവിധാനം ചെയ്യുന്നത്. ഗുരുകുല സമ്പ്രദായപ്രകാരം കൂടിയാട്ടം പഠിക്കാനായി കേരളത്തിലെത്തുന്ന പഞ്ചാബി നര്‍ത്തകിയുടെ കഥപറയുന്ന ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യം 80 മിനിറ്റാണ്. പത്തോളം സംസ്കൃത അധ്യാപകരുടെ ശ്രമഫലമായിട്ടാണ് ചിത്രം രൂപപ്പെട്ടതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മഹേഷ്, കലാമണ്ഡലം ജോയ് ചെറുവത്തൂര്‍, പി കെ അശോകന്‍, വിജിത് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home