21 November Wednesday

തൊഴിലുറപ്പു തൊഴിലാളികൾ കലക്ടറേറ്റ‌് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തൃക്കാക്കര
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പുതൊഴിലാളികൾ കലക്ടറേറ്റ‌് മാർച്ച് നടത്തി. ഓണക്കാലത്ത് കുറഞ്ഞത് 2000 രൂപ ഉത്സവബത്ത നൽകുക, തൊഴിൽസമയം രാവിലെ ഒമ്പതുമുതൽ  നാലുവരെയാക്കുക, 100 തൊഴിൽദിനങ്ങളിൽ കൂടുതൽ നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ‌് ബീന ബാബുരാജ് അധ്യക്ഷയായി. സെക്രട്ടറി ടി കെ വത്സൻ, ട്രഷറർ ടി എസ് രാജൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top