20 September Thursday

സ്വർണമോതിരം നൽകി കാഞ്ചനയും

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

അഭിമന്യു കുടുംബസഹായ ഫണ്ടിലേക്ക്‌ ഗോപി‐കാഞ്ചന ദമ്പതികൾ സ്വർണമോതിരം കൈമാറുന്നു

മരട്
മതതീവ്രവാദികൾ  കൊലപ്പെടുത്തിയ രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ  മതേതരകേരളം ഉണർന്നെണീക്കുന്നു. സിപിഐ എം നേതൃത്വത്തിലാരംഭിച്ച അഭിമന്യു കുടുംബസഹായഫണ്ട‌ിലേക്ക‌് വീണ്ടുമൊരു സ്വർണമോതിരം സംഭാവനയായി ലഭിച്ചു.  കോടതിജീവനക്കാരിയും കുണ്ടന്നൂർ മട്ടപ്പുറത്ത് വീട്ടിൽ എം എം ഗോപിയുടെ ഭാര്യയുമായ കാഞ്ചനയാണ് കുടുംബസഹായഫണ്ടിലേക്ക് മോതിരം ഊരിനൽകിയത്. കഴിഞ്ഞദിവസം മരട‌് സ്വദേശിയായ സഞ‌്ജന സ്വർണമോതിരം നൽകിയിരുന്നു. ഞായറാഴ‌്ച പികെഎസ് മരട് വെസ്റ്റ് ലോക്കൽ സമ്മേളനവേദിയിൽവച്ചാണ‌് കാഞ്ചന മോതിരം സംഭാവനയായി നൽകിയത‌്. സിപിഐ എം തൃപ്പൂണിത്തുറ ഏരിയസെക്രട്ടറി പി വാസുദേവൻ മോതിരം ഏറ്റുവാങ്ങി. സി ആർ ഷാനവാസ്, എൻ ജെ സജീഷ‌്കുമാർ,  കെ എ രാജേന്ദ്രൻ, എം ഡി ധനീഷ് എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top