ad
Deshabhimani

മുഖ്യമന്ത്രിയെ 'എടാ' എന്ന് വിളിച്ച് ആക്ഷേപിച്ച് വി ടി ബല്‍റാം; പ്രതിഷേധിക്കണമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2017, 10:56 AM | 0 min read

തിരുവനന്തപുരം > കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടായിസവുമായി ബന്ധപെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയെ  'എടാ' എന്ന് വിളിച്ച് ആക്ഷേപിച്ച് വി ടി ബല്‍റാം എംഎല്‍എ.

കൊച്ചിയില്‍ നടന്ന അക്രമത്തിന് പിന്നില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതിപക്ഷാംങ്ങളുടെ നിരയില്‍ നിന്ന് ബല്‍റാം മുഖ്യമന്ത്രിക്ക് നേരെ ആക്രോശവുമായി രംഗതെത്തിയത്. ഭരണപക്ഷാംഗങ്ങള്‍ക്കെതിരെ രൂക്ഷമായ ആകോശവുമായി രംഗതെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ഒരുവേള കൈയ്യാങ്കളിക്ക് പോലും മുതിര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇരുപക്ഷത്തേയും നിയന്ത്രിച്ചത്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയില്‍ എടാ എന്ന് വിളിച്ച വി ടി ബലറാമിനെതിരെ പ്രതിഷേധിക്കാന്‍ എ എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷംസീര്‍ എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയപ്പോഴാണ് ബല്‍റാം മുഖ്യമന്ത്രിക്കു നേരെ ആക്രോശിച്ചത്. ഗുരുവായൂര്‍ എംഎല്‍എ കെ.വി അബ്ദുള്‍ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേശ് ചെന്നിത്തലയിലെ സംഘിയെ തിരിച്ചറിയണമെന്നും ഷംസീര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ എടാ എന്നോ മറ്റ് ഒരു അധിക്ഷേപ വാക്കുകളോ വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി വി ടി ബല്‍റാം പിന്നീട് രംഗതെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിശദീകരണം.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home