ad
Deshabhimani

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടികൂടി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 09, 2017, 10:09 AM | 0 min read

പാലക്കാട്>വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാരായ കുട്ടികള്‍ മരിച്ച സംഭവത്തിന് പിറകെ ബലാത്സംഗത്തിന് ഇരയായ മറ്റൊരു പെണ്‍കുട്ടികൂടി ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തല്‍. 20 കാരിയാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് ഒന്നിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന അയല്‍വാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇതിനുശേഷം ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപെടുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു.  ദിവസങ്ങള്‍ക്കുശേഷം വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് മരിക്കുകയായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home