21 July Saturday

ലോറിയില്‍ 12-ഡി സിനിമാ വിസ്മയവുമായി ദമ്പതികള്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

കൊച്ചി > സാഹസികതയോ സവാരിയോ ഭീകരതയോ എന്തുമാകട്ടെ സ്ക്രീനില്‍ തെളിയുന്ന ഓരോ ദൃശ്യവും തൊട്ടറിയാം. മഴയും മഞ്ഞും ചൂടും അനുഭവിക്കാം. കടലില്‍ ഇളകുന്ന ബോട്ടിനൊപ്പം കാണികളിരിക്കുന്ന കസേരയും ആടിയുലയും.

അരൂര്‍ സ്വദേശി സജുമോനും ഭാര്യ ഷീബയും രൂപകല്‍പ്പന ചെയ്ത മിറാക്കിള്‍ എന്റര്‍ടെയ്ന്‍മെന്റാണ് 14 തരം അനുഭവരസങ്ങള്‍ കാണികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് 12-ഡി ദൃശ്യാനുഭവം സമ്മാനിക്കുന്നത്. ശീതീകരിച്ച കണ്ടെയ്നറിനുള്ളില്‍ തയ്യാറാക്കിയ സ്റ്റുഡിയോയിലെ എട്ടടി സ്ക്രീനിലാണ് അനിമേഷന്‍ ചിത്രങ്ങള്‍ തെളിയുക. ദൃശ്യങ്ങളിലെ അന്തരീഷം കാണികള്‍ക്കും അനുഭവവേദ്യമാക്കുന്ന തരം സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. കസേരകള്‍ ഹൈഡ്രോളിക് സംവിധാനംവഴി പ്രൊജക്ടറുമായി ബന്ധിപ്പിച്ചാണ് ദൃശാനുഭവം നല്‍കുന്നത്.  പൂക്കളുടെ സുഗന്ധവും വാഹനങ്ങളില്‍ യാത്രചെയ്യുന്ന  അനുഭൂതിയും സിനിമ കാണുമ്പോള്‍ ലഭിക്കും. മികച്ച ശബ്ദ സംവിധാനവുമുണ്ട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് 12-ഡി സിനിമകളിലൂടെ ദൃശ്യങ്ങള്‍ കാണികള്‍ക്ക് അനുഭവിച്ചറിയാന്‍ അവസരമൊരുങ്ങുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ സജ്ജീകരിച്ചിട്ടുള്ള കണ്ടെയ്നര്‍ ലോറിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ സിനിമകള്‍ കാണാം. ഒരേസമയം ഒമ്പത് പേര്‍ക്ക് സിനിമ കാണാം. 10 മുതല്‍ 15 മിനിട്ട്വരെ നീളുന്ന സിനിമയ്ക്ക് ഒരാള്‍ക്ക് നൂറ് രൂപയാണ് ഫീസ്. സ്കൂള്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കും. പ്രദര്‍ശനം ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്തു. ഫോണ്‍: 8129824201.

പ്രധാന വാർത്തകൾ
Top