21 October Sunday

വേമ്പനാട്ടു കായലിനെ മാലിന്യമുക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

മുഹമ്മ > വേമ്പനാട്ടുകായലിലെ മലിനീകരണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുട്ടനാടന്‍ കായല്‍നിലങ്ങളില്‍നിന്നും വിഷംകലര്‍ന്ന വെള്ളവും ഹൌസ്ബോട്ടുകളില്‍നിന്നുള്ള മാലിന്യവും പ്ളാസ്റ്റിക്കുകളും കായലിനെ കൂടുതല്‍ മലിനമാക്കുകയാണ്. ഇതുകാരണം കക്കാ- മത്സ്യപ്രജനനം നടക്കാതെ വരികയും അനുദിനം കായല്‍ വന്ധ്യമാകുകയും ചെയ്യുന്നു. ഇതിനാല്‍ നൂറുകണക്കിനു കക്കാ- മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നു. കൂടാതെ കക്കാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകുന്നു.

പരിസ്ഥിതി നാശത്തില്‍നിന്നും കടലിനെ സംരക്ഷിക്കുകയും തീരക്കടലിലെ കുറച്ചുഭാഗം നോണ്‍ ഫിഷിങ് ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്യുക, ചെറുകിട കയര്‍ഫാക്ടറി ഉല്‍പ്പാദക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കള്ളു-ചെത്തു വ്യവസായം സംരക്ഷിക്കുക, കാര്‍ഷികമേഖലയില്‍ സമഗ്രമായ പദ്ധതികള്‍ ഏറ്റെടുത്ത് തൊഴിലുറപ്പുപദ്ധതി കാര്യക്ഷമമാക്കുക, കെഎസ്ഡിപിക്കു സമീപം സഹകരണവകുപ്പിന്റെ സ്ഥലത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി സഹകരണ ആശുപത്രി സ്ഥാപിക്കുക, ആലപ്പുഴ കുടിവെള്ളപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മണ്ണഞ്ചേരിയില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കുക, കക്കാ സഹകരണസംഘങ്ങള്‍ക്ക് എല്ലാ ബജറ്റിലും പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ചു.

കവിത, കെ എസ് ഹരിദാസ്, സി കെ രതികുമാര്‍, ടി ഷാജി, പി എന്‍ സുധീര്‍, വി എന്‍ ചന്ദ്രമോഹനന്‍, കെ ഡി അനില്‍കുമാര്‍, സി ബി ഷാജികുമാര്‍, കെ ആര്‍ ശിവന്‍, ബി രാജശേഖരന്‍, പി തങ്കമണി, ഡി എം ബാബു, പി ചിദംബരന്‍, എം രജീഷ്, കെ ബി ബിനു, പി ജെ ഇമ്മാനുവല്‍, വി സി ശ്രീജിത്, ജയന്‍ തോമസ്, ബിപിന്‍രാജ്, ബി ജിജിമോന്‍, പി ദയാനന്ദന്‍, ജി രാജീവ്, അമ്പിളിദാസ്, ബി അരവിന്ദ്, ശബരി ബാലകൃഷ്ണന്‍, എസ് ഷാജി, രാജേഷ് ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, സെക്രട്ടറിയറ്റംഗം ആര്‍ നാസര്‍, ഏരിയ സെക്രട്ടറി കെ ഡി മഹീന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ദേവകുമാര്‍, എച്ച് സലാം, ജി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി കെ സദാശിവന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഡി ലക്ഷ്മണന്‍, കെ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ജി രാജേശ്വരി, ജലജാചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ജെ ജയലാല്‍ പ്രമേയങ്ങളും സി എല്‍ രാജ്മോഹന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുതിര്‍ന്ന നേതാവ് പി എന്‍ ദാസനെ ആദരിച്ചു. ജെ ജയലാല്‍ നന്ദി പറഞ്ഞു.

സമ്മേളനത്തിന് സമാപനംകുറിച്ച് വെള്ളിയാഴ്ച വൈകിട്ട് മുഹമ്മയില്‍ ചുവപ്പുസേന മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലിന് റാലി ആരംഭിക്കും. സി കെ ഭാസ്കരന്‍നഗറില്‍ (മുഹമ്മ ചീരപ്പന്‍ചിറ എകെജി മണ്ഡപത്തിനു സമീപം) ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ജി വേണുഗോപാല്‍ അധ്യക്ഷനാകും.

പ്രധാന വാർത്തകൾ
Top