Top
24
Friday, November 2017
About UsE-Paper

നോട്ട് നിരോധന വാർഷികം ; കേരള സർവകലാശാല ക്യാമ്പസിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം ദുരന്തദിനമായി കേരള സർവകലാശാല ക്യാമ്പസിൽ ആചരിച്ചു. നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പിലാക്കി ഒരാണ്ട് പിന്നിടുമ്പോൾ രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും, നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടൊല്ലൊടിച്ചെന്നും എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അഭിപ്രായപ്പെട്ടു.

നോട്ട് അസാധുവാക്കി ഇന്ത്യൻ സമ്പദ്ഘടനയെ തകർത്ത് ജനജീവിതം ദുരിതത്തിലാക്കിയ മോദി സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കേരള സർവകലാശാല ക്യാമ്പസ് കമ്മിറ്റിയുടെയും ഗവേഷക ഡിപ്പാർട്ട്മെന്റ്സ് യൂണിയനുകളുടെയും നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നദ്ദേഹം. രാജ്യത്ത് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന പലരെയും നോട്ട് നിരോധനം പ്രത്യക്ഷമായി തന്നെ ബാധിച്ചെന്നും, നിർമാണ, വ്യാവസായിക, കാർഷിക, അസംഘടിത മേഖലക്ക് കരകയറാൻ ആവാത്ത ആഘാതമാണ് നോട്ടു നിരോധനം ഏല്പിച്ചതെന്നും വി.പി.സാനു പറഞ്ഞു.

കറൻസി രഹിത സമ്പദ് വ്യവസ്ഥ രാജ്യത്തെ ചെറുകിട വ്യവസായങ്ങൾക്ക് വളർച്ച പ്രാപിക്കാൻ സഹായകമല്ലെന്നും, ജി.എസ്.ടി. ഇന്ത്യയുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. സിദ്ദീഖ് റാബിയത്ത് അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ. കേന്ദ കമ്മിറ്റി അംഗം ഖദീജത്ത് സുഹൈല, ക്യാമ്പസ് സെക്രട്ടറി പി. മനേഷ്, പ്രസിഡന്റ് ജോൺ വില്യംസ്, ഗവേഷക യൂണിയൻ ചെയർമാൻ പ്രഭാഹരൻ കെ., ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ചെയർമാൻ ഘോഷ് കെ.എസ്., സെനറ്റ് മെമ്പർ എസ്. നജീബ് എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »