21 September Friday

ഫയർ ആൻറ്‌ റസ്‌ക്യൂ ജീവനക്കാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

തൃശൂര്‍> പ്രളയക്കെടുതിയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തിയ പാലക്കാട് ഡിവിഷനിലെ ഫയര്‍ ആന്റ് റസ്‌ക്യു  ജീവനക്കാരെ ആദരിച്ചു. വിയ്യൂര്‍ ഫയര്‍ അക്കാദമിയില്‍ നടന്ന പരിപാടി ഫയര്‍ ആന്‍റ് റസ്‌ക്യു ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്‌തു.  ഫയര്‍ ആന്റ് റസ്‌ക്യൂ ഡയറക്ടര്‍ ടെക്‌നിക്കല്‍ ആര്‍ പ്രസാദ് അധ്യക്ഷനായി.

പാലക്കാട് റീജിണനല്‍ ഫയര്‍ ഓഫീസര്‍ വി സിദ്ധകുമാര്‍ സ്വാഗതം പറഞ്ഞു.അക്കാദമി റീജയണല്‍ ഫയര്‍ ഓഫീസര്‍ കെകെ ഷിജു നന്ദി പറഞ്ഞു.ആര്‍ പ്രദീപ്,ജയ്‌സണ്‍ ഹിലാരിയോസ്,ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top