ad
Deshabhimani

ചേതന്‍ 10-ാം വയസ്സില്‍ തുടങ്ങി, ഇരുപതോളം സിനിമകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2017, 07:03 PM | 0 min read

വൈപ്പിന്‍ > മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചേതന്‍ ജെ ലാല്‍ എടവനക്കാട് സ്വദേശിയും എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയുമാണ്. “ഗപ്പിയിലെ നായകനാണ് ചേതന്‍. ബ്ളാക്ക് ഫോറസ്റ്റ്, എബിസിഡി, ബാച്ച്ലര്‍ പാര്‍ടി, വിക്രമാദിത്യന്‍, അഞ്ചു സുന്ദരികള്‍, ചാര്‍ളി, ഒപ്പം തുടങ്ങിയ ഇരുപതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. നാഷണല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം ചേതനെത്തേടിയെത്തി. 

അച്ഛന്‍ ജയലാല്‍. അമ്മ മനുജ. സഹോദരി ചിരിത. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം എം കെ ശിവരാജന്റെ ചെറുമകനാണ.

ബാച്ച്ലര്‍ പാര്‍ടി എന്ന സിനിമയിലാണ് ആദ്യം വേഷമിടുന്നത്. ഏഴുവര്‍ഷം മുമ്പ് പത്താം വയസ്സില്‍. നിരവധി ഡോക്യുമെന്ററികളിലും അഭിനയിച്ചു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകനാണ് താല്‍പര്യം. എസ് ശര്‍മ എംഎല്‍എ ചേതനെ അഭിനന്ദിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home