Top
17
Sunday, December 2017
About UsE-Paper

ഫ്ളാഷ് മോബ് ; അശ്ലീല പ്രചാരണം യുവജന കമ്മീഷന്‍ കേസെടുത്തു; സാസ്കാരിക കേരളത്തിനു അപമാനം : ചിന്താ ജെറോം

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്ളാഷ് മോബില്‍ ശിരോവസത്രം ധരിച്ച് പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തുന്നതിനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു.

ഇത്തരം അശ്ലീല പ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്നവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പോലീസ് സൈബര്‍ സെല്ലിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. വീടിനുള്ളില്‍ ഒതുങ്ങികൂടേണ്ടവരാണ് സ്ത്രീകളെന്ന ഇരുണ്ടകാലത്തെ ഓര്‍മ്മിക്കുന്ന പൊതുബോധമാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ സാംസ്കാരിക കേരളത്തിന് അപമാനകരമാണ് എന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ ഒന്നിന് നടന്ന എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും, ഇതിനെതിരെ വളരെ മോശമായ ഭാഷയില്‍ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തു.

പെണ്‍കുട്ടികളെ അപമാനിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയും വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. നവമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി

Related News

കൂടുതൽ വാർത്തകൾ »