Top
19
Tuesday, December 2017
About UsE-Paper

കലോത്സവം പരിസ്ഥിതി സൌഹൃദം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

മൂവാറ്റുപുഴ > പരിസ്ഥിതി സൌഹൃദ കലോത്സവം. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത പ്രോട്ടോകോള്‍ അനുസരിച്ചാണ് എറണാകുളം റവന്യൂ ജില്ലാ കലോത്സവം അരങ്ങുണര്‍ത്തുന്നത്. പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കി. പ്രധാന വേദിയായ ടൌണ്‍ ഹാളിന് സമീപം പച്ച തേങ്ങോലയും പനയോലയുമുപയോഗിച്ചാണ് പൊലീസ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത്. കവുങ്ങിന്‍ പൂക്കുലകൊണ്ടലങ്കരിച്ച് ഇവിടം ആകര്‍ഷകമാക്കി. പ്രധാന ബോര്‍ഡ്, ബാനര്‍ എന്നിവയ്ക്ക് തുണിയും കടലാസുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ഊട്ടുപുരയില്‍ പ്ളാസ്റ്റിക് ഒഴിവാക്കി ഫൈബര്‍, സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നു. മാലിന്യം ശേഖരിക്കുന്നതിനുള്ള കൂടകള്‍ പച്ചത്തെങ്ങോല മെടഞ്ഞ് വേദികള്‍ക്ക് സമീപം സജ്ജീകരിച്ചു. പ്രത്യേകം രൂപീകരിച്ച ഹരിതസേനയാണ് പ്രവര്‍ത്തനം നടത്തുന്നത്.

അധ്യാപക അവാര്‍ഡ് ജേതാവും പേഴയ്ക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം അധ്യാപികയുമായ സി എന്‍ കുഞ്ഞുമോള്‍, വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സജിതയ്ക്കുമാണ് മേല്‍നോട്ടം.

Related News

കൂടുതൽ വാർത്തകൾ »