17 November Saturday

വനിതാ എക്സൈസ് ഓഫീസർ മൂന്നാം ബാച്ച്പുറത്തിറങ്ങി ; ടി പി രാമകൃഷ‌്ണൻ സല്യൂട്ട‌് സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


തൃശൂർ
എക്സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെ മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് അക്കാദമി മൈതാനിയിൽ നടന്നു. മന്ത്രി ടി പി രാമകൃഷ‌്ണൻ സല്യൂട്ട‌് സ്വീകരിച്ചു. ഇക്കുറി  115 വനിതകളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ഇതിൽ 66 പേർ ബിരുദധാരികളും 33 പേർ ബിരുദാനന്തര ബിരുദധാരികളും നാലുപേർ ബിടെക്ക് ബിരുദം നേടിയവരുമാണ്. 37പേർക്ക് ബി എഡും ഒരാൾക്ക് എംഎഡും യോഗ്യതയുണ്ട്. ബിരുദാനന്തരബിരുദധാരികളിൽ നാലുപേർക്ക‌്  എംബിഎയും രണ്ടുപേർക്ക‌് എംസിഎയുമാണ് യോഗ്യത. നെറ്റും സെറ്റും നേടിയ രണ്ടുപേരും സെറ്റ് മാത്രം നേടിയ ഏഴുപേരും നെറ്റ് നേടിയ ഒരാളുമുണ്ട്.

പരിശീലനകാലയളവിൽ മികച്ച പ്രകടനം നടത്തിയതിന് മികച്ച ഔട്ട് ഡോറായും ഓൾ റൗണ്ടറായും രണ്ടു പുരസ്കാരം പി ജെ നീനയ്ക്ക് ലഭിച്ചു. ബെസ്റ്റ് ഇൻഡോർ ആയി വി ജയശ്രീ, എം നിമ്മി എന്നിവരേയും ബെസ്റ്റ് ഷോട്ട് ആയി പി എ ദിവ്യയേയും തെരഞ്ഞെടുത്തു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, അഡീഷണൽ എക്സൈസ് കമീഷണർ എ വിജയൻ, അക്കാദമി പ്രിൻസിപ്പൽ പി വി മുരളീകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top