14 November Wednesday

സാമാജികർ മാതൃകയാകണം: ഗവർണർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


വികസനോന്മുഖ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രതീക്ഷയ‌്ക്കൊത്തുയരുക എന്നതാണ‌്സാമാജികന്റെ കടമയെന്ന‌് ഗവർണർ ജസ‌്റ്റിസ‌് പി സദാശിവം. ‘ജനാധിപത്യത്തിന്റെ ഉത്സവം’ പരിപാടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യസ്ഥാപനങ്ങൾക്ക‌് മൂല്യച്യുതി സംഭവിക്കുമ്പോൾ ജനം പ്രതികരിക്കാറുണ്ട‌്. അത്തരം പ്രതിഷേധങ്ങളെ തള്ളിക്കളയാനാകില്ല. നമ്മുടെ എംപിമാരും എംഎൽഎമാരും വികസനകാര്യങ്ങളിൽ ഏറെ ശ്രദ്ധചെലുത്തുന്നവരാണ‌്.
ജനങ്ങൾക്കുവേണ്ടി നിരവധി നിയമനിർമാണങ്ങൾ നടത്തി ചരിത്രംകുറിച്ച പാരമ്പര്യമാണ‌് കേരള നിയമസഭയ‌്ക്കുള്ളത‌്.

ജനാധിപത്യത്തിന്റെ ഉത്സവം എന്ന ആശയം പ്രചരിപ്പിച്ച‌് നടത്തുന്ന പരിപാടി വർഗീയതയ‌്ക്കും വിഘടനവാദത്തിനും എതിരെ ജനങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ‌്. ജനങ്ങളെ ചിന്തിക്കാനും പ്രവർത്തിക്കാനും ശക്തിയുള്ളവരാക്കി മാറ്റുമ്പോഴേ‌ ജനാധിപത്യം ആഘോഷിക്കപ്പെടൂ എന്നും ഗവർണർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top