17 November Saturday

രാഷ്ട്രപതിക്ക് ബോംബ് ഭീഷണി: പൂജാരി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങിൽ ബോംബുവയ്ക്കുമെന്ന് ഭീഷണി മുഴക്കിയ പൂജാരി അറസ്റ്റിൽ. പാവറട്ടി അന്നകര സ്വദേശിയും ചിറയ്ക്കൽ ഭഗവതിക്ഷേത്രത്തിലെ പൂജാരിയുമായ ജയരാമൻ (48) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ തൃശൂർ സെന്റ് തോമസ് കോളേജിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തുന്നത‌് രാഷ്ട്രപതിയാണ‌്. ഈ പരിപാടിയിൽ ബോംബുവയ്ക്കുമെന്നാണ് ജയരാമൻ കൺട്രോൾ റൂം സ്റ്റേഷനിൽ വിളിച്ചറിയിച്ചത‌്.

ഞായറാഴ്ച രാത്രി 11.05നായിരുന്നു ഭീഷണി. ഉടൻ സിറ്റി അസി. കമീഷണർ വി കെ രാജു, സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം അസി. കമീഷണർ ടി എസ് സിനോജ്,  ഈസ്റ്റ് സിഐ സേതു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. സൈബർസെൽ സഹകരണത്തോടെ രാത്രിതന്നെ നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച പുലർച്ചെ 2.30ന‌് പാവറട്ടി പൊലീസ് ജയരാമനെ കസ‌്റ്റഡിയിലെടുത്തു.

മദ്യലഹരിയിലാണ് വിളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top