Top
17
Sunday, December 2017
About UsE-Paper

പുതുവത്സാരാഘോഷം; 31ന് കൊച്ചിയിലെ ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പുതുവത്സരാഘോഷമായതിനാല്‍ ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ട് നേരിടാന്‍ സാഹചര്യത്തില്‍ ഡിസംബര്‍ 31നു കൊച്ചിയില്‍ നടക്കാനിരിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് - ബെംഗളൂരു എഫ്സി ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

പുതുവര്‍ഷമായതിനാല്‍ കൂടുതല്‍സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍മത്സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും കൊച്ചി റേഞ്ച് ഐജി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാരണത്താല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.  കേരള ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പൊലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.