Top
18
Monday, December 2017
About UsE-Paper

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയണ നിര്‍മിച്ചു

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍ > ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എടവനക്കാട് ചാത്തങ്ങാട് ബീച്ച്, നായരമ്പലം വെളിയത്താംപറമ്പ് ബീച്ച് എന്നിവിടങ്ങളില്‍ വീടുകളും പരിസരവും ശുചീകരിച്ചു. ചാത്തങ്ങാട് ബീച്ചില്‍ തടയണ നിര്‍മിക്കുകയും വീടുകള്‍ വൃത്തിയാക്കുകയുംചെയ്തു. നാനൂറോളം ചാക്കുകളില്‍ മണ്ണു നിറച്ച് തടയണ തീര്‍ത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എ പി പ്രിനില്‍, മുജീബ് ഉമ്മര്‍, എന്‍ എ റിസല്‍, പി ബി പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നായരമ്പലത്ത് വെളിയത്താംപറമ്പ് കടല്‍ത്തീരത്ത് വീടുകളും റോഡും ശുചീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഡി ലൈജു, പി യു അഖില്‍, എം പി ശ്യാംകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.