19 July Thursday

പള്ളിയിലെ കൊലപാതകം ജീവപര്യന്തത്തിനുപുറമെ അഞ്ചുവര്‍ഷം തടവും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

മഞ്ചേരി > കോട്ടക്കല്‍ ആലിന്‍ചുവട് പള്ളിയിലെ സംഘര്‍ഷത്തിനിടെ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തത്തിനുപുറമെ, കൊലപാതകശ്രമത്തിന് അഞ്ചുവര്‍ഷം തടവും 10,000 രൂപവീതം പിഴയും മാരകായുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്നുവര്‍ഷം തടവും 5000 രൂപവീതം പിഴയും ശിക്ഷയുണ്ട്. അന്യായമായി പരിക്കേല്‍പ്പിച്ചതിന് ഒരുവര്‍ഷം തടവും 3000 രൂപവീതം പിഴയുമാണ് ശിക്ഷ. അന്യായമായി സംഘംചേരല്‍, ലഹളയുണ്ടാക്കല്‍, ആയുധം ശേഖരിച്ച് സംഘംചേരല്‍ എന്നീ കുറ്റത്തിന് 1000 രൂപവീതവും പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. നവംബര്‍ 27ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷവിധിക്കാന്‍ മാറ്റിവച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം രാജേഷ്, പി അശ്വിനി എന്നിവര്‍ ഹാജരായി. ഇപ്പോഴത്തെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രനാണ് കേസ് അന്വേഷിച്ചത്.

പ്രധാന വാർത്തകൾ
Top