21 November Wednesday

ബിഷപ്പ‌് പീഡനം: അന്വേഷണം ശരിയായ ദിശയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


കോട്ടയം
ജലന്ധർ ബിഷപ്പിനെതിരായ കന്യാസ‌്ത്രീയുടെ പരാതിയിൽ അന്വേഷണം നേരായ ദിശയിൽ നീങ്ങുകയാണെന്ന‌് കോട്ടയം ജില്ലാ പൊലീസ‌് ചീഫ‌് ഹരിശങ്കർ. ബിഷപ്പിനെ അറസ്റ്റ‌് ചെയ്യാനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.  അന്വേഷണസംഘത്തിന‌് ഒരുവിധത്തിലുള്ള സമ്മർദവുമില്ല. സത്യാവസ്ഥ കണ്ടെത്താൻ പലരെയും ചോദ്യം ചെയ്യേണ്ടതുണ്ട‌്. നിരവധി തെളിവുകളും ശേഖരിക്കണമെന്നും എസ‌്പി സൂചിപ്പിച്ചു. 

ഇതിനകം കന്യാസ‌്ത്രീയുടേതടക്കം മൊഴികൾ ശേഖരിച്ചിട്ടുണ്ട‌്. അതേസമയം, മൊഴികളിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ വൈരുധ്യങ്ങളുണ്ട‌്. ഇത‌് പരിശോധിച്ച‌് പാളിച്ചകളില്ലാതെ  തെളിവുകളും മൊഴിയും കോടതിയിൽ എത്തിക്കാനുള്ള ശ്രമമാണ‌് നടത്തുന്നത‌്. ആദ്യഘട്ട അന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക‌് കടക്കാനാണ‌് നീക്കം.
 


പ്രധാന വാർത്തകൾ
Top