17 November Saturday

ചെറായി ഗൗരീശ്വരത്ത് ആനയൂട്ട്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

വൈപ്പിൻ
കർക്കടകമാസത്തോടനുബന്ധിച്ച് ചെറായി ഗൗരീശ്വര ക്ഷേത്രസന്നിധിയിൽ നടന്ന ആനയൂട്ട് ആനപ്രേമികളെ ഹരം കൊള്ളിച്ചു. പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, ഭാരത് വിനോദ്, മധുരപുറം കണ്ണൻ, വലിയപുരയ്ക്കൽ സൂര്യൻ, ചെറായി ശ്രീപരമേശ്വരൻ, പാലാ കുട്ടിശങ്കരൻ, തോട്ടയ്ക്കാട്ട് കണ്ണൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ, തൊടുപുഴ ഗണേശൻ, പുല്ലൂറ്റ് ഉണ്ണിക്കൃഷ്ണൻ, അക്കിക്കാവ് കാർത്തികേയൻ, കൊളക്കാടൻ കുട്ടിക്കൃഷ്ണൻ, പാലാ ഉണ്ണിക്കുട്ടൻ, കുളമാക്കൽ ജയകൃഷ്ണൻ, ചൂരൂർമഠം രാജശേഖരൻ, കുമ്പളം മണികണ്ഠൻ, തോട്ടയ്ക്കാട്ട് മീന, പെരുന്ന വള്ളി തുടങ്ങിയ ആനകളാണ് പങ്കെടുത്തത്.

ചെറായിയിലെ ീ ആനപ്രേമി സംഘടനയായ ഗജസേനയുടെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്. തുടർച്ചയായ രണ്ടാംതവണയാണിത്. കഴിഞ്ഞ കൊല്ലം 15 ആനകൾ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top