കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയെ ബാധിച്ചു: കേന്ദ്രമന്ത്രി

കൊച്ചി > മത്സ്യമേഖലയില്‍ ജിഐഎസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍ കേന്ദ്രമന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. മീന്‍പിടിത്ത ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യകൊണ്ട് സാധിക്കും. മത്സ്യങ്ങള്‍ ധാരാളമായുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താനും മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാനും ജിഐഎസ് സാങ്കേതികവിദ്യകൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം പഠനവിധേയമാക്കി ആവശ്യമായ ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശാസ്ത്രസമൂഹം രംഗത്തുവരണം. സിഎംഎഫ്ആര്‍ഐ ആവിഷ്കരിച്ച സമുദ്ര കൂടുകൃഷി മാതൃക മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് കൂടുതല്‍ ജനകീയമാക്കാന്‍ വാണിജ്യപ്രധാനമായ മത്സ്യങ്ങളുടെ വിത്തുല്‍പ്പാദന സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, ഡോ. ജി മഹേശ്വരുഡു എന്നിവര്‍ സംസാരിച്ചു. വിവിധയിനം വറ്റമത്സ്യങ്ങളെ തിരിച്ചറിയുന്നതിനുവേണ്ടി സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണവിഭാഗം പുറത്തിറക്കിയ കൈപുസ്തകം കേന്ദ്രമന്ത്രി പ്രകാശനംചെയ്തു.









0 comments