Top
23
Thursday, November 2017
About UsE-Paper

'പടയൊരുക്ക'വുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > രമേശ് ചെന്നിത്തലയുടെ പടയൊരുക്കയാത്രയ്ക്കു പിന്നാലെ പാര്‍ടിയില്‍ പടയൊരുക്കവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി പട്ടികയില്‍നിന്ന് തങ്ങളെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് വരുംദിവസങ്ങളില്‍ നിലപാട് കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. കെപിസിസി പട്ടികയിലുള്ള തങ്ങളുടെ അതൃപ്തി ശനിയാഴ്ച തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ നേരിട്ട് അറിയിച്ചു.

സോളാര്‍ ആരോപണത്തില്‍ കുടുങ്ങിയവരെ കെപിസിസി ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ പാര്‍ടി നേതൃത്വത്തില്‍ തുടരുന്നത് അപമാനമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുതുമുഖങ്ങള്‍ എന്ന പേരില്‍ 60നു മുകളില്‍ പ്രായമുള്ളവരെ യുവാക്കളായി കെട്ടി എഴുന്നെള്ളിക്കാനാണ് ശ്രമം.  കെപിസിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായില്ലെങ്കില്‍ ചെന്നിത്തലയുടെ പടയൊരുക്കം യാത്രയോട് നിസ്സംഗത പാലിക്കാനും യോഗത്തില്‍ തീരുമാനമായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളായ ആര്‍ വി രാജേഷ്്, ആര്‍ എസ് അരുണ്‍രാജ്, അജീസ് ബെന്‍ മാത്യൂസ്, എസ് ശോഭ സുധീഷ്, ജലീല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »