13 November Tuesday

നാല്‌ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന്‌ സുപ്രീം കോടതി സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

ന്യൂഡല്‍ഹി > സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. അൽ അസ്ഹർ, വയനാട് ‍ഡിഎം, പി കെ ദാസ്, വർക്കല എസ്ആർ എന്നീ കോളജുകൾക്കാണു സ്റ്റേ ബാധകമാകുക.

ഈ കോളേജുകളിൽ പ്രവേശനത്തിന് അനുമതി നൽ‌കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top